Skip to main content

ഓണ്‍ലൈന്‍  പഠന കേന്ദ്രം ഉദ്ഘാടനം ചെയ്തു

കെ എസ് എഫ് ഇ യുടെ സഹായത്തോടെ മത്സ്യഫെഡും വാടി-തങ്കശ്ശേരി മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണ സംഘവും ചേര്‍ന്ന് തങ്കശ്ശേരി സി വൈ എം എസ് ലൈബ്രറി ഹാളില്‍ നടത്തിയ ഓണ്‍ലൈന്‍ പഠന കേന്ദ്രം മത്സ്യഫെഡ് ഭരണസമിതി അംഗം സബീന സ്റ്റാന്‍ലി ഉദ്ഘാടനം ചെയ്തു. മത്സ്യഫെഡ് ജില്ലാ മാനേജര്‍ കെ മണിരാജന്‍ പിള്ള അധ്യക്ഷനായി. കേരള മത്സ്യസര്‍വ്വകലാശാല ഗവേണിംഗ് കൗണ്‍സില്‍ അംഗം എച്ച് ബേസില്‍ ലാല്‍, വാടി-തങ്കശ്ശേരി സംഘം പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍, ലൈബ്രറി ഭരവാഹികള്‍ എന്നിവര്‍ സംസാരിച്ചു.
കെ എസ് എഫ് ഇ യുടെ സഹായത്തോടെ മത്സ്യഫെഡും മയ്യനാട്-ഇരവിപുരം  മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണ സംഘവും ചേര്‍ന്ന് താന്നി അങ്കണവാടി നമ്പര്‍-53 ല്‍ നടത്തിയ ഓണ്‍ലൈന്‍ പഠന കേന്ദ്രവും മത്സ്യഫെഡ് ഭരണസമിതി അംഗം സബീന സ്റ്റാന്‍ലി ഉദ്ഘാടനം ചെയ്തു. വില്‍ഫ്രഡ് സൈമണ്‍ അധ്യക്ഷനായി. ജില്ലാ മാനേജര്‍, മത്സ്യഫെഡ് കെ മണിരാജന്‍ പിള്ള, സെന്റ് ജോണ്‍സ് ഹൈസ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍ ക്ലീറ്റസ് താന്നി എല്‍ പി സ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍ ബിജു, മയ്യനാട്-ഇരവിപുരം മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം ഭരണസമിതി അംഗം ഡാളി എന്നിവര്‍ സംസാരിച്ചു.  
(പി.ആര്‍.കെ നമ്പര്‍ 1697/2020)

 

date