Skip to main content

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് സാനിറ്റൈസറും മാസ്‌കും നല്‍കി

 

 

വേള്‍ഡ് മലയാളി ഫെഡറേഷന്‍ കോഴിക്കോട്  ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് സാനിറ്റൈസര്‍, മാസ്‌ക്, ഗ്ലൗസ് എന്നിവ നല്‍കി. ജില്ലാ കലക്ടര്‍ സാംബശിവറാവുവിന് കൈമാറിയ സാധനങ്ങള്‍ കലക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍  ജോഷി ജോണ്‍ ഏറ്റുവാങ്ങി. 700 മാസ്‌ക്, 125 ബോട്ടില്‍ സാനിറ്റൈസര്‍, 500 ഗ്ലൗസ് എന്നിവയാണ് നല്‍കിയത്.
ഫെഡറേഷന്‍ ജില്ലാ കണ്‍വീനര്‍ അനിലുബ, പ്രോഗ്രാം കണ്‍വീനര്‍ മധു പൂക്കാട്, ഭാരവാഹികളായ റഫീഖ് ഓര്‍മ, സി.മനോജ്, കുന്നോത്ത് സലാം, എ.കെ.ഖാദര്‍, വൈ.എം.ജിതേഷ്ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

date