Skip to main content

ടി.ബി രോഗികള്‍ക്ക് ഭക്ഷ്യധാന്യകിറ്റുകള്‍ കൈമാറി

 

 

കോവിഡ് പാശ്ചാത്തലത്തില്‍  ജില്ലയിലെ നിര്‍ധനരായ എം.ഡി.ആര്‍.ടി.ബി രോഗികള്‍ക്കും ടി.ബി രോഗികള്‍ക്കും കോഴിക്കോട് ദീനസേവന സഭയുടെ നേതൃത്വത്തില്‍  ഭക്ഷ്യധാന്യങ്ങള്‍, സാനിറ്റൈസര്‍, മാസ്‌ക് എന്നിവയടങ്ങുന്ന കിറ്റുകള്‍ നല്‍കി.  സിസ്റ്റര്‍ ലൂസിന, സിസ്റ്റര്‍ ഹരിത എന്നിവര്‍ നേതൃത്വം നല്‍കി.  ജില്ലാ ടിബി സെന്ററില്‍ നടന്ന ചടങ്ങില്‍ ജില്ലാ ടി.ബി & എയ്ഡ്സ്  കണ്‍ട്രോള്‍ ഓഫീസര്‍ ഡോ.പി.പി പ്രമോദ്കുമാര്‍ കിറ്റുകള്‍ ഏറ്റുവാങ്ങി.  ജില്ലയിലെ ടി.ബി രോഗികളിലെ സാമ്പത്തികമായി പിന്നാക്കം നില്കുന്നവര്‍ക്കും 26 എം.ഡി.ആര്‍ ടി.ബി രോഗികള്‍ക്കും വേണ്ടി ഒരു മാസത്തെ ഭക്ഷ്യധാന്യകിറ്റുകളാണ് ദീനസേവന സഭ സംഭാവന ചെയ്തത്.  ജില്ലയിലെ ടി.ബി യൂണിറ്റുകളിലേയും തിരഞ്ഞെടുത്ത ടി.ബി രോഗികള്‍ക്കും മുഴുവന്‍ എം.ഡി.ആര്‍ ടി.ബി രോഗികള്‍ക്കും കിറ്റ് ലഭിക്കും.  ജില്ലാ ടിബി കേന്ദ്രത്തില്‍ നിന്നും ഒരാഴ്ച്ചക്കുള്ളില്‍ എല്ലാ ടിബി യൂനിറ്റുകളിലേക്കും വിതരണം നടത്തുമെന്ന് ജില്ലാ ടിബി ഓഫീസര്‍ അറിയിച്ചു.

 

 

date