Skip to main content

ഒ.ഇ.സി. വിദ്യാഭ്യാസാനുകൂല്യം - സ്‌കൂളുകള്‍ വിവരങ്ങള്‍ ലഭ്യമാക്കണം

 

       ജില്ലയിലെ സര്‍ക്കാര്‍/എയ്ഡഡ്/അംഗീകൃത അണ്‍ എയ്ഡഡ്/ സി.ബി.എസ്.സി.-ഐ.സി.എസ്.ഇ.അഫിലിയേറ്റഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ പത്തു വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒ.ഇ.സി. വിദ്യാഭ്യാസാനുകൂല്യത്തിന് അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ www.egrantz.kerala.gov.in എന്ന ഇ-ഗ്രാന്റ്സ് പോര്‍ട്ടലിലൂടെ ഓണ്‍ലൈന്‍ ആയി ജൂലായ് 31 നകം  പിന്നാക്ക വിഭാഗ വികസന വകുപ്പിന് ലഭ്യമാക്കണമെന്ന് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.  അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക ട്രാന്‍സ്ഫര്‍ ചെയ്യും.  വിശദ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന സര്‍ക്കുലര്‍ ഇ-ഗ്രാന്റ്സ് പോര്‍ട്ടലിലും www.bcdd.kerala.gov.in എന്ന വെബ് സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്   0495 2377786.

date