Skip to main content

കോഴിക്കോട്  താലൂക്ക് അദാലത്ത്‌നടത്തി

 

     

ജില്ലാ കലക്ടര്‍ സാംബശിവ റാവുവിന്റെ നേതൃത്വത്തില്‍ കോഴിക്കോട് താലൂക്ക് പരാതി പരിഹാര അദാലത്ത് നടത്തി.  വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് അദാലത്ത് നടത്തിയത്.  കോഴിക്കോട് താലൂക്കിലെ വിവിധ പഞ്ചായത്തുകളില്‍ നിന്ന് ലഭിച്ച 56 അപേക്ഷകള്‍  അദാലത്തില്‍ പരിഗണിച്ചു. അക്ഷയ ഈ-കേന്ദ്രങ്ങളിലെത്തിയാണ് പരാതിക്കാര്‍ അദാലത്തില്‍ പങ്കെടുത്തത്.

പരാതികള്‍ കേട്ട ജില്ലാ കലക്ടര്‍ സാംബശിവറാവു ഇവ പരിഹരിക്കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥരെ തത്സമയം ബന്ധപ്പെടുകയും തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. പെന്‍ഷന്‍, ചികിത്സാ ആനുകൂല്യം, വീട് ലഭിക്കാത്തത്, ബാങ്ക് വായ്പ തുടങ്ങി വിവിധ വിഷയങ്ങളിലുള്ള പരാതികളാണ് ലഭിച്ചത്.

മുഴുവന്‍ അപേക്ഷകളും ഇ-ആപ്ലിക്കേഷനിലൂടെ രജിസ്റ്റര്‍ ചെയ്യും. സബ്കലക്ടര്‍ ജി.പ്രിയങ്ക, എഡിഎം റോഷ്ണി നാരായണ്‍ എന്നിവരും കലക്ട്രേറ്റില്‍ നിന്നും അദാലത്തില്‍ പങ്കെടുത്തു. കോഴിക്കോട് തഹസില്‍ദാര്‍ പ്രേംലാല്‍, വില്ലേജ് ഓഫീസര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഓഫീസുകളില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെ അദാലത്തില്‍ പങ്കെടുത്തു.

date