Skip to main content

പെരുമ്പളം ദ്വീപിലെ കുട്ടികള്‍ക്ക് ഓണ്‍ലൈന് ‍ പഠന സഹായവുമായി പെരുമ്പളം സര്‍വീസ് സഹകരണ ബാങ്ക്

 

ആലപ്പുഴ: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസരംഗം ഓണ്‍ലൈനായതോടെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പെരുമ്പളം ദ്വീപിലെ കുട്ടികള്‍ക്ക് സഹായ ഹസ്തവുമായി പെരുമ്പളം സര്‍വീസ് സഹകരണ ബാങ്ക്. കുട്ടികളുടെ പഠനം ഉറപ്പാക്കുന്നതിനായി പെരുമ്പളം സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ പത്ത് ടി.വികളാണ് വിതരണം ചെയ്തത്. പെരുമ്പളം ദ്വീപിലെ എച്ച്.എസ്. എല്‍.പി സ്‌കൂളിലെ ഒരു കുട്ടിക്കും, പെരുമ്പളം നോര്‍ത്ത് എല്‍.പി. സ്‌കൂളിലെ ഒരു കുട്ടിക്കും, പെരുമ്പളം ഹൈസ്‌കൂളിലെ ഏഴ് കുട്ടികള്‍ക്കുമാണ് ടി.വി നല്‍കിയത്.
ചേര്‍ത്തല സാന്ത്വനം ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് രാജപ്പന്‍ നായര്‍ ടിവികളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. സഹകരണ ബാങ്ക് പ്രസിഡന്റ് പി.ജി മുരളീധരന്‍, പെരുമ്പളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത സുരേഷ്, അധ്യാപകര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date