ഇന്നലെ ജില്ലയില്‍ മടങ്ങി എത്തിയത് 128 പ്രവാസികള്‍ 15 പേര് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍
ദോഹ, ഷാര്‍ജ, റിയാദ്, ദുബായ്, മാലി, മസ്ക്കറ്റ്, കുവൈറ്റ്, യു.എ.ഇ എന്നിവിടങ്ങളില്‍ നിന്നും നെടുമ്പാശ്ശേരി, കരിപ്പൂര്‍, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലായി ഇന്നലെ (ജൂണ്‍ 22) ജില്ലയിലെത്തിയത് 128 പാലക്കാട് സ്വദേശികള്‍. ഇവരില്‍ 15 പേര് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. 113 പേര് വീടുകളില്‍ നിരീക്ഷണത്തിലാണ്.
ദുബായില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ 35 പേരില്‍ 3 പേര് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. 32 പേര് വീടുകളില്‍ നിരീക്ഷണത്തിലാണ്.
ഷാര്‍ജയില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ 13 പേരില്‍ ഒരാള്‍ ഇന്‍സ്ടിട്യുഷനല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. 12 പേര് വീടുകളില്‍ നിരീക്ഷണത്തിലാണ്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ദോഹയില്‍ നിന്നുള്ള 30 പേരും റിയാദില്‍ നിന്നുള്ള 27 പേരും മാലിയില്‍ നിന്നുള്ള 7 പേരും വീടുകളില്‍ നിരീക്ഷണത്തിലാണ്.
യു.എ.ഇയില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ മൂന്നുപേരില്‍ ഒരാള്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. രണ്ടുപേര്‍ വീടുകള്‍ നിരീക്ഷണത്തിലാണ്.
ദുബായില്‍ നിന്നും കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ 5 പേരില്‍ നാല് പേര് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. ഒരാള്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്.
ഷാര്‍ജയില്‍ നിന്നും കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ അഞ്ചു പേരില്‍ നാല് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. ഒരാള്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്.
കുവൈറ്റില്‍ നിന്നും കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രണ്ട് പേരില്‍ ഒരാള്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചിട്ടുണ്ട്. ഒരാള്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്.
മസ്കറ്റില്‍ നിന്നും കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഒരാള്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു.
വിമാനത്താവളത്തിലെ പരിശോധനയ്ക്കുശേഷം ജില്ലയിലെ കോവിഡ് കെയര്‍ കണ്ട്രോള് സെന്ററായ ചെമ്പൈ സംഗീത കോളേജില്‍ എത്തിയവരെയാണ് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
*ജില്ലയില്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററിലുമായി 2034 പ്രവാസികള്‍ നിരീക്ഷണത്തില്‍*
ജില്ലയില്‍ വീടുകളിലും സര്‍ക്കാരിന്റെ കോവിഡ് കെയര്‍ സെന്ററുകളിലുമായി നിലവില്‍ 2034 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇവരില്‍ 489 പേരാണ് ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈനില്‍ ഉള്ളത്.
1546 പ്രവാസികള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.
- Log in to post comments