Skip to main content

കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാം

 

കേരള ഷോപ്പ്സ് ആന്റ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ സജീവ അംഗങ്ങള്‍ക്കും കുടിശ്ശിക പരിഗണിക്കാതെ കോവിഡ് - 19 ലോക്ക്ഡൗണ്‍  കാലയളവില്‍ നല്‍കുന്ന ധനസഹായത്തിന് അപേക്ഷിക്കാം. 1000 രൂപയാണ് വിതരണം ചെയ്യുക. താത്പര്യമുളളവര്‍ അപേക്ഷ ക്ഷേമനിധി ബോര്‍ഡില്‍ നിന്നും അനുവദിച്ച ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് സഹിതമുള്ള നിര്‍ദ്ദിഷ്ട വിവരങ്ങള്‍ www.peedika.keral.gov.in ല്‍ അപ്ലോഡ് ചെയ്യണം. ധനസഹായം ലഭിച്ചവരോ മുന്‍പ് ഓണ്‍ലൈന്‍ വഴി അപേക്ഷിച്ചവരോ അപേക്ഷിക്കേണ്ടതില്ലെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2545121, 9446061534.

date