Skip to main content

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഒഴിവ്

 

ദേശീയ ആരോഗ്യ ദൗത്യം (ആരോഗ്യ കേരളം) പാലക്കാടിന്റെ കീഴില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് - 2 ഒഴിവില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍/സാനിറ്ററി ഇന്‍സ്പെക്ടര്‍ കോഴ്സ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും, പകര്‍പ്പും സഹിതം ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) കാര്യാലയത്തില്‍ ജൂണ്‍ 27 ന് രാവിലെ 10.30 ന് എത്തണം. ഫോണ്‍: 0491-2505264.

date