Skip to main content

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ നിര്‍വാഹക, ഭരണ സമിതി പുന:സംഘടിപ്പിച്ചു

 

 

പാലക്കാട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ നിര്‍വാഹക സമിതിയും ഭരണ സമിതിയും വിവിധ അംഗങ്ങളെ ഉള്‍പ്പെടുത്തി ഉടന്‍ പ്രാബല്യത്തോടെ പുന:സംഘടിപ്പിച്ച് ഉത്തരവായതായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു. ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പോലീസ് മേധാവി എന്നിവര്‍ ഉള്‍പ്പെട്ട ഭരണസമിതിയാണ് രൂപീകരിച്ചത്. പ്രസ് ക്ലബ് പ്രസിഡന്റ്, ജില്ലാ ഫോറസ്റ്റ് ഓഫീസര്‍, നെന്മാറ, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, വണ്ടാഴി, മലമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ (റോഡ്‌സ്), ജലവിഭവ വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം), കെ.എസ്.ഇ.ബി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, സര്‍ക്കാര്‍ ഇതര സംഘടനാ പ്രതിനിധികളായ മുണ്ടൂര്‍ സേതുമാധവന്‍, ഡി. സദാശിവന്‍, വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍, കൊളീജിയറ്റ് എജ്യൂക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍, കുടുംബശ്രീ ജില്ലാ കോഡിനേറ്റര്‍, വിനോദ സഞ്ചാര മേഖലയില്‍ നിന്നുളള പ്രതിനിധികളായ ടി.ആര്‍ അജയന്‍, വി.കെ. ചന്ദ്രന്‍, ടി. കണ്ണന്‍, എന്നിവരാണ് ഭരണ സമിതിയില്‍ ഉള്‍പ്പെട്ട മറ്റംഗങ്ങള്‍.

വി.കെ. ശ്രീകണ്ഠന്‍ എം.പി, എം.എല്‍.എമാരായ പി. ഉണ്ണി, കെ. ബാബു, മുഹമ്മദ് മുഹ്‌സിന്‍, ജില്ലാ കലക്ടര്‍, വണ്ടാഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി തുടങ്ങിയവര്‍ ഉള്‍പ്പെട്ടതാണ് നിര്‍വാഹക സമിതി.

date