വിമുക്തി: ജില്ലാതല വോളിബോള്‍ ടൂര്‍ണമെന്റ് ഇന്നും നാളയും
ലഹരി ആസക്തിക്കെതിരെയുളള പോരാട്ടത്തിന്റെ ഭാഗമായി യുവാക്കളെ സംഘടിപ്പിച്ചു കൊണ്ട് വിമുക്തി മിഷന്റെ ഭാഗമായി നടക്കുന്ന ജില്ലാതല വോളിബോള്‍ ടൂര്‍ണമെന്റ് ഇന്നും നാളെയും ഈരാറ്റുപേട്ട ഗവണ്‍മെന്റ് എച്ച്.എസ്.എസ് ഗ്രൗണ്ടില്‍ നടക്കും. ഉദ്ഘാടന സമ്മേളനം ഇന്ന് (മാര്‍ച്ച് 3) രാവിലെ ഒന്‍പതിന് പി. സി ജോര്‍ജ്ജ് എം.എല്‍.എ നിര്‍വ്വഹിക്കും. മുനിസിപ്പല്‍ ചെയര്‍മാന്‍ റ്റി.എം റഷീദ് അദ്ധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ സുരേഷ് റിച്ചാര്‍ഡ് വിമുക്തി സന്ദേശം നല്‍കും. അസി. എക്സൈസ് കമ്മീഷണര്‍ മാത്യു കുര്യന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ.എച്ച് മുജീബ്, എന്നിവര്‍ സംസാരിക്കും. ജില്ലാ വോളിബോള്‍ അസോസിയേഷന്‍ സെക്രട്ടറി കെ.എച്ച് ജബ്ബാര്‍ സ്വാഗതവും പാല എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.എന്‍ ശിവപ്രസാദ് നന്ദിയും പറയും. കേരള എക്സൈസ് ഡിപ്പാര്‍ട്ടുമെന്റും കോട്ടയം ജില്ലാ വോളിബോള്‍ അസോസിയേഷനും ലഹരി പ്രതിരോധ സമിതിയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. സമാപന സമ്മേളനം നാളെ (മാര്‍ച്ച് 4) വൈകുന്നേരം അഞ്ചിന് നടക്കും.
(കെ.ഐ.ഒ.പി.ആര്‍-458/18)
- Log in to post comments