കാര്‍ഷിക സെമിനാര്‍ 6ന്
കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെയും കാണക്കാരി ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ മാര്‍ച്ച് ആറിന് രാവിലെ 10ന് കാര്‍ഷിക സെമിനാര്‍ കാണക്കാരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി ഉദ്ഘാടനം ചെയ്യും. കാണക്കാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെറിയാന്‍ മാത്യു അദ്ധ്യക്ഷത വഹിക്കും. പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ എസ്. ജയലളിത മുഖ്യപ്രഭാഷണം നടത്തും. കാണക്കാരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസ്സി മാത്യു, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, ആരോഗ്യ-വികസന-ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍മാര്‍, പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും. രാസവളങ്ങളുടെ ഗുണനിലവാരവും പ്രയോഗവും എന്ന വിഷയത്തില്‍ ക്വാളിറ്റി കണ്‍ട്രോള്‍ അസി. ഡയറക്ടര്‍ ഓഫ് അഗ്രികള്‍ച്ചര്‍- ജി. അജിത്കുമാറും സംയോജിത വളപ്രയോഗവും സസ്യസംരക്ഷണവും എന്ന വിഷയത്തില്‍ കല്ലറ കൃഷി ഓഫീസര്‍ ജോസഫ് ജെഫ്രിയും ക്ലാസ് നയിക്കും. ഫാക്ട് സൗത്ത് സോണല്‍ മാനേജര്‍ എം.എസ് പ്രതീപ് സ്വാഗതവും കോട്ടയം സെയില്‍സ് ഫാക്ട് സീനിയര്‍ ഓഫീസര്‍ കെ.ഇ ടോമിച്ചന്‍ നന്ദിയും പറയും.
(കെ.ഐ.ഒ.പി.ആര്‍-459/18)
- Log in to post comments