Skip to main content
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മണ്ണീറ ഏലായില്‍ ആരംഭിച്ച നെല്‍ക്കൃഷിയുടെ ഞാറുനടീല്‍ മെഷീന്‍ ഉപയോഗിച്ച് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കുന്നു.

സുഭിക്ഷകേരളം പദ്ധതി: ഏഴംകുളം മണ്ണീറ ഏലായില്‍  നെല്‍ക്കൃഷിക്ക് തുടക്കമായി 

 

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഏഴംകുളം ഗ്രാമപഞ്ചായത്തിലെ പറക്കോട് തെക്ക് മണ്ണീറ ഏലായില്‍ നെല്‍ക്കൃഷിക്ക് തുടക്കമായി. മെഷീന്‍ ഉപയോഗിച്ച് ഞാറു നട്ട് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. ഒരു ഹെക്ടര്‍  പാടശേഖത്തില്‍ പഞ്ചായത്തിലെ കാര്‍ഷിക കര്‍മ്മസമിതി അംഗങ്ങളാണു നെല്‍ക്കൃഷി ചെയ്യുന്നത്.

ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.ലത, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.മോഹനന്‍, കാര്‍ഷിക വികസനസമിതി അംഗങ്ങളായ തുളസീധരന്‍ പിള്ള, എസ്.സി ബോസ്, ജി.രാധാകൃഷണന്‍, ഇ.എ റഹിം, കമലാസനന്‍, കെ.പ്രസന്നന്‍, അജി ചരുവിള എന്നിവര്‍ പങ്കെടുത്തു. പഞ്ചായത്തൊട്ടാകെ വാഴ, കിഴങ്ങ് വര്‍ഗങ്ങള്‍, ഇഞ്ചി എന്നിവയും സുഭിക്ഷകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷി വിപുലമാക്കാനാണ് ഏഴംകുളം പഞ്ചായത്ത് ലക്ഷ്യമിടുന്നത്.                                                     

 

 

 

date