Skip to main content

കണ്ടയിന്‍മെന്റ് സോണ്‍

തേവലക്കര പഞ്ചായത്തിലെ എട്ടാം വാര്‍ഡ് കണ്ടയിന്‍മെന്റ് സോണ്‍ ആയി നിശ്ചയിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഉത്തരവായി.
കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്തിലെ 8, 10, 11, 13 വാര്‍ഡുകളിലെ കണ്ടയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങളും കൊല്ലം കോര്‍പ്പറേഷനില്‍പ്പെട്ട മുണ്ടയ്ക്കല്‍, കന്റോണ്‍മെന്റ്, ഉദയമാര്‍ത്താണ്ഡപുരം ഡിവിഷന്‍ പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന സബ് വാര്‍ഡ് കണ്ടയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങളും ഒഴിവാക്കി.
ജില്ലയിലെ കണ്ടയിന്‍മെന്റ് സോണുകളായ പ•ന ഗ്രാമപഞ്ചായത്തിലെ 10, 11 വാര്‍ഡുകളിലും തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തിലെ 6, 7, 9 വാര്‍ഡുകളിലും ഇട്ടിവ ഗ്രാമപഞ്ചായത്തിലെ 17-ാം വാര്‍ഡിലും പുനലൂര്‍ മുനിസിപ്പാലിറ്റിയിലെ കല്ലാര്‍, ചെമ്മന്തൂര്‍, മുസാവരി, നെടുംകയം, ചാലക്കോട്, ടൗണ്‍ വാര്‍ഡുകളിലും മയ്യനാട് ഗ്രാമപഞ്ചായത്തിലെ 15, 16, 19 എന്നീ വാര്‍ഡുകളിലും ഏര്‍പ്പെടുത്തിയിരുന്ന കണ്ടയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ അതേപടി തുടരും.
കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിലെ ഇ എസ് എം കോളജി(വാര്‍ഡ് നാല്), റോഡ്മല(5), അമ്പതേക്കര്‍(6), അമ്പലം(7), ചോഴിയക്കോട്(8), ആര്യങ്കാവ് ഗ്രാമപഞ്ചായത്തിലെ അച്ചന്‍കോവില്‍ ക്ഷേത്രം(1), അച്ചന്‍കോവില്‍(2), ആര്യങ്കാവ്(4), ആര്യങ്കാവ് ക്ഷേത്രം(5) എന്നീ വാര്‍ഡുകളില്‍ നിശ്ചിത ഹോട്ട് സ്‌പോട്ട് നിയന്ത്രണങ്ങള്‍ തുടരും.
(പി.ആര്‍.കെ നമ്പര്‍ 1728/2020)

 

date