Skip to main content

തുപ്പാശ്ശേരികടവ്-ചരുവില്‍കടവ് തീരദേശ റോഡ് നിര്‍മാണം ആരംഭിച്ചു.

കായല്‍ ടൂറിസത്തിന് സാധ്യത കല്‍പ്പിക്കുന്ന  തുപ്പാശ്ശേരികടവ്-ചരുവില്‍കടവ് തീരദേശ റോഡ് നിര്‍മാണം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി റോഡിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു.
തുപ്പാശ്ശേരികടവ് മുതല്‍ ചരുവില്‍കടവ് വരെ 3.8 കിലോ മീറ്റര്‍ റോഡാണ് നിര്‍മിക്കുന്നത്.  റോഡ് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ  400 ഓളം വരുന്ന കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കും.  4.45 കോടി  രൂപ വിനിയോഗിച്ചാണ് റോഡ് നിര്‍മാണം. സംസ്ഥാന ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് ഏറ്റെടുത്ത് നടപ്പിലാക്കി വരുന്ന തീരദേശ റോഡുകളുടെ നിലവാരമുയര്‍ത്തല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മാണം. ഒന്നര വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാകും. പ്രദേശവാസികളുടെ ആവശ്യം പരിഗണിച്ച് വെള്ളം കായലിലേക്ക് ഒഴുക്കുന്നതിനായി ക്രോസ് ഡ്രെയിനുകളും സ്ഥാപിക്കും.
ചടങ്ങില്‍ തേവലക്കര പഞ്ചായത്ത് പ്രസിഡന്റ് ഐ ഷിഹാബ് അധ്യക്ഷനായി. അംഗങ്ങളായ സേവ്യര്‍, ബിജി പീറ്റര്‍, ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് ചീഫ് എന്‍ജിനീയര്‍ ബി ടി വി കൃഷ്ണന്‍, അഷ്ടമുടി കായല്‍ തീരവികസനസമിതി ചെയര്‍മാന്‍ വി മധു, മത്സ്യഫെഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗം ടി മനോഹരന്‍ എന്നിവര്‍ സംസാരിച്ചു.
(പി.ആര്‍.കെ നമ്പര്‍ 1731/2020)

 

date