Skip to main content

പെട്രോള്‍ ബങ്കുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കണം

ജില്ലയിലെ പെട്രോള്‍ ബങ്കുകളുടെ പ്രവര്‍ത്തന സമയം ലോക്ക്ഡൗണിന് മുന്‍പുണ്ടായുരുന്ന നിലയിലേക്ക് പുന:ക്രമീകരിച്ച് ജില്ലാ ഭരണകൂടം ഉത്തരവിറക്കി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം പെട്രോള്‍ ബങ്കുകള്‍ പ്രവര്‍ത്തിക്കേണ്ടത്. അവശ്യ സാധനങ്ങള്‍ കൊണ്ടുവരുന്ന ലോറികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വാഹനങ്ങള്‍ക്കും ബങ്കുകളില്‍ നിന്ന് പെട്രോള്‍ നല്‍കണം. ലോറി ഡ്രൈവര്‍മാര്‍ക്ക് ബങ്കുകളിലെ ശുചിമുറികള്‍ ഉപയോഗിക്കാന്‍ അനുവദിക്കണം. ഈ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട അധികാരികള്‍ ഉറപ്പ് വരുത്തേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു.

date