Skip to main content

ആരോഗ്യ ജാഗ്രതാ ലംഘനം; ജില്ലയില്‍ 36 പുതിയ കേസുകള്‍

 

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായുള്ള ആരോഗ്യ ജാഗ്രത ലംഘിച്ചതിന് മലപ്പുറം ജില്ലയില്‍ 36 കേസുകള്‍ കൂടി ഇന്നലെ (ജൂണ്‍ 28) രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം അറിയിച്ചു. വിവിധ സ്റ്റേഷനുകളിലായി 46 പേരെ ഇന്നലെ അറസ്റ്റു ചെയ്തു. നാല് വാഹനങ്ങളും പിടിച്ചെടുത്തു. ഇതോടെ ആരോഗ്യ ജാഗ്രത ലംഘിച്ചതിന് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 4,941 ആയി. 6,064 പേരെയാണ് ഇതുവരെ അറസ്റ്റു ചെയ്തത്. 2,639 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയതിന് 318 പേര്‍ക്കെതിരെയും ഇന്നലെ (ജൂണ്‍ 28) പൊലീസ് കേസെടുത്ത് പിഴ ഈടാക്കി. മാസ്‌ക് ധരിക്കണമെന്ന ഉത്തരവ് ലംഘിക്കുന്നവര്‍ക്കും മറ്റ് ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കുമെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. 

 

കോവിഡ് ബാധിത പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍
കര്‍ശനമാക്കും- ജില്ലാ കലക്ടര്‍
കൂടുതല്‍ പേരെ പരിശോധനയ്ക്ക് വിധേയമാക്കും

 

    ജില്ലയിലെ കോവിഡ് ബാധിത പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ അദ്ധ്യതയില്‍ കലക്ടറേറ്റില്‍ഇന്നലെ (ജൂണ്‍ 28) ചേര്‍ന്ന കോവിഡ് പ്രതിരോധ ജില്ലാതല സമിതി യോഗം തീരുമാനിച്ചു. ജില്ലയില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയും ജൂണ്‍ 27 ന് മാത്രം 47 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തതിന്റെയും സാഹചര്യത്തിലാണ് തീരുമാനം. ആരോഗ്യ പ്രവര്‍ത്തകര്‍ക്കടക്കം രോഗബാധയുണ്‍ായ സാഹചര്യത്തില്‍ രോഗ വ്യാപനം തടയുന്നതിനും നിയന്ത്രണത്തിനുമായി കൂടുതല്‍ നടപടികള്‍ സ്വീകരിക്കുന്നതോടൊപ്പം പരിശോധനാഫലം പെട്ടെന്ന് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

    രോഗബാധ മുന്‍കൂട്ടി കണ്‍െത്തുന്നതിന് ആദ്യഘട്ടത്തില്‍ ജില്ലയില്‍ വിവിധ മേഖലകളിലുള്ള 1,500പേരുടെസ്രവ പരിശോധന നടത്തും. കോവിഡ് ബാധിതരുമായി പ്രൈമറി, സെക്കന്ററി സമ്പര്‍ക്കമുണ്‍ായി 14 ദിവസം പൂര്‍ത്തിയാകാത്ത 500 പേരുടെയും ആശാവര്‍ക്കര്‍മാര്‍, കോവിഡ് വളണ്‍ിയര്‍മാര്‍, പൊലീസ്, കച്ചവടക്കാര്‍, ജനപ്രതിനിധികള്‍ എന്നിവരുള്‍പ്പെടുന്ന 500 പേരുടെയും സ്രവ പരിധന നടത്തും. ഇതിന് പുറമെ 60 വയസിന് മുകളില്‍ പ്രായമുള്ള 250 പേരുടെയും സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലെ 250 ആരോഗ്യ പ്രവര്‍ത്തകരുടെയും സ്രവ പരിശോധനയുമാണ് നടത്തുക. ഇതിനാവശ്യമായപരിശോധനാ കിറ്റുകള്‍ ഇന്ന് (ജൂണ്‍ 29) ജില്ലയിലെത്തിക്കും.

date