Skip to main content

ജില്ലയിലെ നാല് ഗ്രാമ പഞ്ചായത്തുകള്‍ പൂര്‍ണ്ണമായും കണ്‍െയ്ന്‍മെന്റ് സോണില്‍

 

    കോവിഡ് സമൂഹ വ്യാപനം തടയുന്നതിന്റെ ഭാഗമായി വട്ടംകുളം, എടപ്പാള്‍, ആലങ്കോട്, മാറഞ്ചേരി ഗ്രാമ പഞ്ചായത്തുകള്‍ പൂര്‍ണ്ണമായും കണ്‍െയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തി.  പുല്‍പറ്റ ഗ്രാമ പഞ്ചായത്തിലെ ഏഴാം വാര്‍ഡും പൊന്നാനി നഗരസഭയിലെ 01, 02, 03, 50, 51 വാര്‍ഡുകള്‍ ഒഴികെയുള്ള മറ്റെല്ലാ വാര്‍ഡുകളുമാണ് പുതുതായി കണ്‍െയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടത്. ഈ പ്രദേശങ്ങളില്‍ ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
 

date