Skip to main content

കടുങ്ങല്ലൂര്‍ വിളയില്‍ ചാലിയപ്പുറം റോഡ് ഇന്ന് ഉദ്ഘാടനം ചെയ്യും

 

    കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച കടുങ്ങല്ലൂര്‍ വിളയില്‍ ചാലിയപ്പുറം റോഡ് ഇന്ന്  (ജൂണ്‍ 29) രാവിലെ 11 ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്യും. എടവണ്ണപ്പാറ ജംങ്ഷനില്‍ നടക്കുന്ന ചടങ്ങില്‍ ടി.വി ഇബ്രാഹിം എം.എല്‍.എ.  അധ്യക്ഷനാവും. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി മലപ്പുറം ജില്ലയില്‍ ആദ്യമായി ഭരണാനുമതിയും സാങ്കേതികാനുമതിയും ടെന്‍ഡര്‍ നടപടിയും പൂര്‍ത്തീകരിച്ച ആദ്യത്തെ പ്രവൃത്തിയാണിത്. 16.41 കോടി രൂപ ചെലവില്‍ 8.2 കിലോമീറ്റര്‍ ദൂരമാണ് റബറൈസ് ചെയ്തു നവീകരിച്ചിട്ടുള്ളത്. റബറൈസിന് പുറമെ ഐറിഷ് ഡ്രയിന്‍, നടപ്പാത, ഫെന്‍സിങ്, ട്രാഫിക് സിഗ്‌നല്‍സ്, സൈഡ് കോണ്‍ക്രീറ്റ് തുടങ്ങിയ സംവിധാനങ്ങളും  ഒരുക്കിയിട്ടുണ്‍്. ചീക്കോട്, മുതുവല്ലൂര്‍, വാഴക്കാട്, കുഴിമണ്ണ തുടങ്ങിയ നാല് ഗ്രാമ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന  ഈ റോഡ്  ഗതാഗതക്കുരുക്കുകളില്ലാതാക്കുന്നതിന് സഹായകമാകും.

date