Skip to main content

മസ്റ്ററിങ് നടത്തണം

 

    കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് പെന്‍ഷന്‍ കൈപ്പറ്റുന്നവരില്‍  മസ്റ്ററിങ് ചെയ്യാത്തവരുണ്‍െങ്കില്‍  ജൂലൈ 15നകം ആധാര്‍ കാര്‍ഡും, പെന്‍ഷന്‍ രേഖകളും സഹിതം അക്ഷയ കേന്ദ്രങ്ങളില്‍ നേരിട്ടു ഹാജരായി മസ്റ്ററിങ് നടത്തണം. കയര്‍ ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പുതിയതായി പെന്‍ഷന്‍ ലഭിക്കുന്നതിനായി 2020 മെയ് മാസം വരെ പെന്‍ഷന്‍ /കുടുംബ പെന്‍ഷന്‍  അപേക്ഷ സമര്‍പ്പിച്ചിട്ടുളള കയര്‍ തൊഴിലാളികളും  രേഖകളുമായി അക്ഷയ കേന്ദ്രങ്ങളില്‍ മസ്റ്റര്‍ ചെയ്യണം. മസ്റ്റര്‍ പരാജയപ്പെടുന്നവര്‍ അക്ഷയ കേന്ദ്രത്തില്‍ നിന്നുളള റിപ്പോര്‍ട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റും സഹിതം ജൂലായ് 22 നകം ബന്ധപ്പെട്ട ക്ഷേമനിധി ഓഫീസുകളില്‍ അപേക്ഷ നല്‍കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
 

date