Skip to main content

കോവിഡ് 19; വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമുള്ളവര്‍ ഹോം ക്വാറന്റീന്‍ തെരഞ്ഞെടുക്കണം

 

    കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍  വിദേശ രാജ്യങ്ങള്‍/ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലേക്ക് മടങ്ങിയെത്തുന്നവര്‍ക്ക് നിരീക്ഷണത്തില്‍ കഴിയുന്നതിനായി സ്വന്തം വീടുകളില്‍  സൗകര്യമുണ്‍െങ്കില്‍  ഹോം ക്വാറന്റീന്‍  തെരഞ്ഞെടുക്കണമെന്ന് പ്രൊജക്ട് ഡയറക്ടര്‍ ആന്‍ഡ് കോവിഡ് കണ്‍ട്രോള്‍ നോഡല്‍  ഓഫീസര്‍ അറിയിച്ചു. വീടുകളില്‍ സൗകര്യമില്ലാത്തവര്‍ക്ക് ജില്ലയില്‍  17 പെയ്ഡ് ക്വാറന്റീന്‍  കേന്ദ്രങ്ങളും  തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ 171 കോവിഡ് കെയര്‍  കേന്ദ്രങ്ങളും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ കീഴില്‍ 22 കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്‍്. https://covid19jagratha.kerala.nic.in ല്‍ ക്വാറന്റീന്‍ കേന്ദ്രങ്ങളുടെ വിവരങ്ങള്‍ ലഭിക്കും. വീടുകളിലും പെയ്ഡ് ക്വാറന്റീന്‍  കേന്ദ്രങ്ങളിലും താമസിക്കാന്‍ കഴിയാത്തവര്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായോ സെക്രട്ടറിയുമായോ ബന്ധപ്പെട്ട് സ്വന്തം പ്രദേശത്തെ കോവിഡ് കെയര്‍ കേന്ദ്രങ്ങളില്‍ പ്രവേശനം ഉറപ്പു വരുത്തണം. ക്വാറന്റീനില്‍ കഴിയാന്‍ യാതൊരു സൗകര്യങ്ങളും ഇല്ലാത്ത അടിയന്തിര സാഹചര്യങ്ങളില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ  കോവിഡ് കെയര്‍ സ്ഥാപനങ്ങളില്‍ പ്രവേശനം അനുവദിക്കും.  

    കോഴിക്കോട്   ഒഴികെയുള്ള വിമാനത്താവളങ്ങളില്‍ ഇറങ്ങുന്ന മലപ്പുറം സ്വദേശികളെ കരിപ്പൂര്‍ ഹജ്ജ് ഹൗസിലും കോഴിക്കോട് വിമാനത്താവളത്തിലെത്തുന്നവരെ അവിടെയുമുള്ള കണ്‍ട്രോള്‍ സെല്ലുകളില്‍ നിന്നും വിവരങ്ങള്‍ രേഖപ്പെടുത്തിയതിനു ശേഷമാണ് ഹോം/പെയ്ഡ്/ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന്‍ സെന്ററുകളിലേക്ക് അയക്കുന്നത്.  ഇവര്‍ക്കുള്ള യാത്രാ സൗകര്യവും ഒരുക്കിയിട്ടുണ്‍്. മടങ്ങിയെത്തുന്നവര്‍ 14 ദിവസം മുറിയിലും 14 ദിവസം വീട്ടിലുമായി 28 ദിവസമാണ്  നിരീക്ഷണം പൂര്‍ത്തിയാക്കേണ്‍ത്. കോവിഡ് കെയര്‍ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങള്‍ക്കും കണ്‍ട്രോള്‍ റൂം നമ്പറായ 7736201213 ല്‍ ബന്ധപ്പെടാം.

date