Skip to main content

ജില്ലയിലെ വിവിധ ലൈബ്രറികള്‍ 30ന് പ്രവര്‍ത്തനമാരംഭിക്കും;  ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണി കുമാര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം നിര്‍വ്വഹിക്കും*

 

 

മറയൂര്പഞ്ചായത്തിലെ പെരിയകുടി, കാന്തല്ലൂര്പഞ്ചായത്തിലെ തീര്ഥമലക്കുടി, വട്ടവട പഞ്ചായത്തിലെ സ്വാമിയാര്കുടി എന്നിവിടങ്ങളില്സ്ഥാപിച്ച  ലൈബ്രറികളുടെ ഉദ്ഘാടനം ജൂണ്‍ 30 കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണി കുമാര്വീഡിയോ കോണ്ഫറന്സിലൂടെ നിര്വ്വഹിക്കും.

തമിഴ് വംശജര്ധാരാളമായി വസിക്കുന്ന ഇടുക്കി ജില്ലയില്ഗോത്ര വര്ഗക്കാരുടെ നിയമ ബോധം വര്ധിപ്പിക്കുന്നതിനായി  നിയമ പാഠത്തിന്റെ തമിഴ് വ്യാഖ്യാനത്തിന്റെ  പ്രകാശനവും ചീഫ് ജസ്റ്റിസ് ഇതോടൊപ്പം ഓണ്ലൈനായി  നിര്വഹിക്കും.

 

കൊവിഡ് മാനദണ്ഡപ്രകാരം ഹൈക്കോടതിയില്നിന്നുള്ള വീഡിയോ കോണ്ഫ്രന്സ് ചടങ്ങില്ചീഫ് ജസ്റ്റിസിനെ കൂടാതെ, കേരള ലീഗല്സര്വീസ് അതോറിറ്റിയുടെ ചെയര്മാന്ജസ്റ്റിസ് സി.റ്റി.രവികുമാര്‍, ഇടുക്കി ജില്ലയുടെ ചുമതല വഹിക്കുന്ന ജസ്റ്റിസ് പി.വി.ആശ, ഇടുക്കി ജില്ലാ ജഡ്ജി മുഹമ്മദ് വസീം, കെല്സയുടെ മെമ്പര്സെക്രട്ടറി നിസാര്അഹമ്മദ് തുടങ്ങിയവര്പങ്കെടുക്കും.

 

മറയൂര്‍, കാന്തല്ലൂര്‍, വട്ടവട പഞ്ചായത്തുകളില്നിന്നുള്ള പ്രസിഡണ്ടുമാര്‍, ആദിവാസി പ്രതിനിധികള്എന്നിവര്ക്ക് തൊടുപുഴ-മുട്ടം കോടതി സമുച്ചയത്തിലെ ബാര്അസോസിയേഷന്ഹാളില്സമ്മേളിച്ച് ഓണ്ലൈനില്ഉദ്ഘാടന ചടങ്ങ് കാണുവാനും സംവിധാനം ഒരുക്കിയിട്ടുണ്ട്.

 

ഉദ്ഘാടന പരിപാടി  ഫെയ്സ് ബുക്ക്, യൂട്യൂബ് തുടങ്ങിയ സംവിധാനങ്ങള്വഴി ഓണ്ലൈനായി തല്സമയം സംപ്രേഷണം ചെയ്യുമെന്നും ഇടുക്കി ജില്ലാ ലീഗല്സര്വീസസ് അതോറിറ്റി

സെക്രട്ടറിയും സബ് ജഡ്ജുമായ ദിനേശ്.എം.പിള്ള അറിയിച്ചു.

 

 

 

 

 

 

 

date