Skip to main content

കൗണ്‍സിലര്‍ ഒഴിവ്

    ജില്ലയില്‍ പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വടശേരിക്കര  മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, ചിറ്റാര്‍, കടുമീന്‍ചിറ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലുകള്‍ എന്നീ സ്ഥാപനങ്ങളിലെ അന്തേവാസികളായ വിദ്യാര്‍ഥികള്‍ക്ക്  വ്യക്തിത്വവികസനം, സ്വഭാവരൂപീകരണം, പഠനശേഷി വര്‍ധിപ്പിക്കല്‍ തുടങ്ങിയവയില്‍ കൗണ്‍സിലിംഗ് നല്‍കുന്നതിനും കരിയര്‍ ഗൈഡന്‍സ് നല്‍കുന്നതിനും 2018-19 അധ്യയന വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മൂന്ന് കൗണ്‍സിലര്‍മാരെ (രണ്ട് പുരുഷന്‍, ഒരു സ്ത്രീ) നിയമിക്കുന്നു. ഈ വര്‍ഷം ജൂണ്‍ മുതല്‍ 2019 മാര്‍ച്ച് വരെയാണ് നിയമനം. 
    എം.എ സൈക്കോളജി, എം.എസ്.ഡബ്ല്യു (സ്റ്റുഡന്റ്‌സ് കൗണ്‍സിലിംഗ് പരിശീലനം നേടിയിരിക്കണം) ആണ് യോഗ്യത. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട നിശ്ചിത യോഗ്യത യുള്ളവ ര്‍ക്കും കൗണ്‍സിലിംഗില്‍ സര്‍ട്ടിഫിക്കറ്റ് ഡിപ്ലോമ നേടിയവര്‍ക്കും മുന്‍പരിചയം ഉളളവ ര്‍ക്കും നിയമനത്തില്‍ മുന്‍ഗണന നല്‍കും. പ്രായം 25നും 45നും മധേ്യ. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 18000 രൂപ പ്രതിമാസ വേതനത്തിനും 2000 രൂപ യാത്രപ്പടിക്കും അര്‍ഹതയുണ്ട്. ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ താമസിക്കേണ്ടതും 500 രൂപ മുദ്രപത്രത്തില്‍ സേവന വ്യവസ്ഥകള്‍ സംബന്ധിച്ച കരാറില്‍ ഒപ്പുവയ്‌ക്കേണ്ടതുമാണ്. 
    താത്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ എഴുതിയ അപേക്ഷ, നിയമനം ആഗ്രഹിക്കുന്ന ജില്ല, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ്, അഡ്രസ് പ്രൂഫ് എന്നിവയുടെ പകര്‍പ്പുകള്‍, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം പ്രോജക്ട് ഓഫീസര്‍, ഐടിഡിപി ആഫീസ്, സത്രം ജംഗ്ഷന്‍, നെടുമങ്ങാട് പി.ഒ, തിരുവനന്തപുരം 695541 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 15. ഫോണ്‍: 0472 2812557. 
                                                  

date