Skip to main content

ബയോഫ്ളോക്ക് യൂണിറ്റിന് അപേക്ഷിക്കാം

ഫിഷറീസ് വകുപ്പ് കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ നടപ്പിലാക്കുന്ന പി എം എം എസ് വൈ പദ്ധതിയുടെ ഘടക പദ്ധതിയായ ബയോഫ്ളോക്ക് യൂണിറ്റ് ചെയ്യുന്നതിന് കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനം വഴി നടപ്പാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയില്‍ ബയോഫ്ളോക്ക് യൂണിറ്റിന് അപേക്ഷിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. അപേക്ഷ ജൂലൈ ആറിനകം ജില്ലാ പഞ്ചായത്തിലുളള മത്സ്യകര്‍ഷക വികസന ഏജന്‍സിയില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ 0474-2795545 നമ്പറില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 1742/2020)

 

date