Skip to main content

ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം

സദാനന്ദപുരം കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നടത്തുന്ന വിവിധ ഓണ്‍ലൈന്‍ പരിശീലന ക്ലാസുകള്‍ സംഘടിപ്പിക്കും. ശാസ്ത്രീയ മുട്ടക്കോഴി പരിപാലനം, വീട്ടുവളപ്പിലെ പച്ചക്കറികൃഷി, കിഴങ്ങുവര്‍ഗ വിളകളുടെ കൃഷിരീതികള്‍, പഴം പച്ചക്കറി സംസ്‌കരണം, കീട നിയന്ത്രണത്തിനുള്ള ജൈവ ഉപാദികള്‍ എന്നിവയെക്കുറിച്ചാണ് ക്ലാസുകള്‍ നടത്തുന്നത്. വിശദ വിവരങ്ങള്‍ക്കും രജിസ്ട്രേഷനുമായി 0474-2663599 നമ്പരില്‍ ബന്ധപ്പെടണം.
(പി.ആര്‍.കെ നമ്പര്‍ 1744/2020)

 

date