Skip to main content

എസ്.എസ്.എൽ.സി ഫലം : സംസ്ഥാന തലത്തിൽ  രണ്ടാം സ്ഥാനത്തിന്റെ തിളക്കവുമായി  ജില്ല

 

*പ്രളയത്തെ അതിജീവിച്ചു കുട്ടനാട് നേടിയത് നൂറു മേനി വിജയം 
ജില്ലയുടെ ഇത്തവണത്തെ വിജയ ശതമാനം 99.57% 

ആലപ്പുഴ : എസ്. എസ്. എൽ. സി പരീക്ഷാഫലത്തിൽ സംസ്ഥാനത്തെ രണ്ടാം സ്ഥാനമെന്ന നേട്ടവുമായി ജില്ല . ജില്ലയിലാകെ  22026 കുട്ടികൾ പരീക്ഷ എഴുതിയതിൽ 21932 പേര്‍  വിജയം കൈവരിച്ചു. 48 ഗവണ്‍മെന്‍റ് സ്കൂളുകളും 89 എയ്ഡഡ് സ്കൂളുകളും ഏഴ് അണ്‍ എയ്ഡഡ് സ്കൂളുകളും ഉള്‍പ്പടെ 144 സ്കൂളൂകളാണ് 100 ശതമാനം വിജയം കൈവരിച്ചതെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ധന്യ ആര്‍.കുമാര്‍ അറിയിച്ചു.   ജില്ലയുടെ ഇത്തവണത്തെ വിജയ ശതമാനം 99.57% ആണ്. മുന്‍ വര്‍ഷത്തെ നാലാം സ്ഥാനത്തുനിന്നുമാണ് രണ്ടാം സ്ഥാനത്തേക്ക് ജില്ല എത്തിയത്.  ഫുൾ എ പ്ലസ്കളുടെ എണ്ണത്തിൽ ഇത്തവണ ജില്ലയിൽ  വലിയ വർദ്ധനവാണ്  ഉണ്ടായത് .2121 കുട്ടികൾക്ക്  മുഴുവൻ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് എന്ന നേട്ടത്തിലേക്ക് എത്താനായി .സർക്കാർ സ്കൂളുകളിലെ 549 കുട്ടികളും, എയിഡഡ്  വിഭാഗത്തിൽ 1522 കുട്ടികളും അൺഎയിഡഡ് വിഭാഗത്തിൽ 50 കുട്ടികളുമാണ്  ഫൂൾ എ പ്ലസ് നേടിയത്.കോവിഡ് മഹാമാരിയെ അതിജീവിച്ചു കൊണ്ട് ഏറെ വെല്ലുവിളികൾ ഏറ്റെടുത്താണ് എസ്. എസ്. എൽ. സി പരീക്ഷകളും, മൂല്യനിർണ്ണയവും സര്‍ക്കാര്‍ ഇത്തവണ പൂർത്തീകരിച്ചത്. 
 

date