Skip to main content

നൂറുമേനി നിറവില്‍ ജില്ലയിലെ എം.ആര്‍.എസ് സ്‌കൂളുകള്‍

 

   പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുള്ള അഞ്ച് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് ഇത്തവണയും നൂറ്‌മേനി വിജയത്തിളക്കം. ജില്ലയിലെ അഞ്ച് എം.ആര്‍.എസുകളിലായി 205 വിദ്യാര്‍ത്ഥികളാണ് പത്താംതര പരീക്ഷ എഴുതിയത്. എല്ലാവരും ഉപരിപഠനത്തിന് യോഗ്യത നേടി. നൂല്‍പ്പുഴ എം.ആര്‍.എസ് - 37 ,തിരുനെല്ലി എം.ആര്‍.എസ് - 40 ,നല്ലൂര്‍ നാട് എം.ആര്‍.എസ് - 35 ,കണിയാമ്പറ്റ എം.ആര്‍.എസ് -34 , പൂക്കോട് എം.ആര്‍.എസ് - 59 എന്നിങ്ങനെയാണ് വിദ്യാര്‍ത്ഥികളുടെ കണക്ക്.

    കോവിഡ് പശ്ചാത്തലത്തില്‍ മറ്റ് ജില്ലകളില്‍ നിന്നുള്ള വയനാട്ടിലെ എം.ആര്‍.എസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അതത് ജില്ലയില്‍ പരീക്ഷ എഴുതുവാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സൗകര്യമൊരുക്കിയിരുന്നു. പ്രത്യേക ക്യാമ്പുകള്‍ ,രാവിലെയും വൈകീട്ടും സ്‌പെഷ്യല്‍ കോച്ചിംഗ്, റിവിഷന്‍ എന്നിവ വിദ്യാര്‍ത്ഥികളിലെ ആത്മവിശ്വാസം ഉയര്‍ത്തിയ ഘടകമായിരുന്നു.

date