Skip to main content
ഏറത്ത് പഞ്ചായത്തിലെ വടക്കടത്തുകാവില്‍ തുടങ്ങിയ ജനകീയ ഹോട്ടല്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

ഏറത്ത് പഞ്ചായത്ത് ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനം തുടങ്ങി

 

 

ഏറത്ത് പഞ്ചായത്തിലെ ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനോദ്ഘാടനം വടക്കടത്തുകാവില്‍  ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാര്‍ 2020-2021 ബജറ്റില്‍ പ്രഖ്യാപിച്ച വിശപ്പ് രഹിതം കേരളം പദ്ധതിയില്‍ ആയിരം ജനകീയഹോട്ടല്‍ തുടങ്ങുന്നതിന്റെ ഭാഗമായാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ വടക്കടത്തുകാവ് ജങ്ഷനില്‍ ജനകീയ ഹോട്ടല്‍ തുടങ്ങിയത്.

പഞ്ചായത്ത് കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കി നല്‍കിയാണ് ഹോട്ടല്‍ തുടങ്ങിയത്. ഉച്ചയൂണിന് 20 രുപയാണ് നിരക്ക്.   പഞ്ചായത്ത് പ്രസിഡന്റ് ഷൈലാ റെജി അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം ബി സതികുമാരി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ് ശൈലേന്ദ്രനാഥ്, കുടുംബശ്രീ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ആര്‍ മണികണ്ഠന്‍, ബ്ലോക്ക് പഞ്ചായത്തംഗം ചന്ദ്രമതിരവി, പഞ്ചായത്ത് വികസനകാര്യാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രാജേഷ് കുമാര്‍, ഗ്രാമ പഞ്ചായത്തംഗക്കളായ ടി ഡി സജി, പ്രസന്നവിജയകുമാര്‍, ഷെല്ലി ജോണ്‍, സരസ്വതി, ബാബു ചന്ദ്രന്‍, സുജാ സാബു, റോസമ്മ ഡാനിയേല്‍, ബിജി, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ഉഷാ ഉദയന്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ എലിസബത്ത്, കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി ഷൈലജ, പഞ്ചായത്ത് പ്ലാന്‍ കോര്‍ഡിനേറ്റര്‍ രതീഷ്, ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാരായ ധന്യ, രമ്യ, സി ഡി എസ് വൈസ് ചെയര്‍പേഴ്‌സണ്‍ അജിത എന്നിവര്‍ സംസാരിച്ചു.

 

 

 

 

date