Skip to main content

എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നും  റെയില്‍വേ സ്റ്റേഷന്‍  റോഡിന് 90 ലക്ഷത്തിന് ഭരണാനുമതി

 

തിരുവല്ല-മല്ലപ്പള്ളി റോഡിലെ ചിലങ്ക ജംഗ്ഷനില്‍ നിന്നും റെയില്‍വേ സ്റ്റേഷന്‍ റോഡു വഴി, റ്റി കെ റോഡിലെ വൈഎംസിഎ ജംഗ്ഷനിലെത്തുന്ന  പിഡബ്ല്യൂഡി റോഡ് ബി എം ആന്‍ഡ് ബി സി ടാറിംഗ് നടത്തുന്നതിന് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 90 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതിയായതായി  മാത്യു ടി. തോമസ് എംഎല്‍ എ അറിയിച്ചു. റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ബൈപ്പാസ് കടന്നു പോകുന്ന നാല്‍ക്കവലയില്‍ അപകടസാധ്യത കൂടുതലായതിനാല്‍ ഇവിടെ അമിത വേഗത നിയന്ത്രിക്കുന്നതിന് അനുവദനീയമായ വിധത്തില്‍ ഹമ്പുകള്‍ സ്ഥാപിച്ചായിരിക്കും പണികള്‍ നടത്തുക. 

തിരുവല്ല - മല്ലപ്പള്ളി റോഡിലെ മാര്‍ത്തോമ അക്കാദമി ജംഗഷനില്‍ നിന്നും  റെയില്‍വേ സ്റ്റേഷന്റെ മുന്നില്‍ കൂടി വൈഎംസിഎ കവലയില്‍ എത്തുന്ന വിധത്തിലായിരുന്നു ആദ്യ നിര്‍ദേശം. റെയില്‍വേ സ്റ്റേഷന്റെ മുന്‍വശം 10 മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മിക്കുന്നതിന് റെയില്‍വേ അധികാരികളില്‍ നിന്ന് ഭൂമി ലഭ്യമാക്കി എം പി ഫണ്ട് ഉപയോഗിച്ച് ഈ ഭാഗം പുനരുദ്ധരിച്ചു കൊള്ളാമെന്ന് ആന്റോ ആന്റണി എം പി അറിയിച്ചതിനാലാണ് നിര്‍ദേശം ഭേദപ്പെടുത്തി ചിലങ്ക ജംഗഷന്‍ മുതല്‍ വൈഎംസിഎ ജംഗ്ഷന്‍ വരെയായി പണികള്‍ ഏറ്റെടുക്കുന്നതെന്ന് എംഎല്‍എ പറഞ്ഞു. ചിലങ്ക ജംഗ്ഷനില്‍ നിന്നും റെയില്‍വേ സ്റ്റേഷന്‍ റോഡു വഴി, റ്റി കെ റോഡിലെ വൈഎംസിഎ ജംഗ്ഷനിലെത്തുന്ന റോഡു കൂടി നല്ല വീതിയില്‍ ബി എം ആന്‍ഡ് ബി സി ടാറിംഗ് നടത്തിയതിനു ശേഷം, ബൈപ്പാസിന്റെ സാധ്യതകള്‍ കൂടി ഉപയോഗിച്ച് ട്രാഫിക് പരിഷ്‌കാരങ്ങള്‍ നടപ്പാക്കുവാന്‍ നഗരസഭയുമായി ആലോചിച്ച് നടപടികള്‍ സ്വീകരിക്കുമെന്നും എംഎല്‍എ പറഞ്ഞു

date