Skip to main content

ഭാഗ്യക്കുറി ക്ഷേമനിധി അംഗത്വം പുനഃസ്ഥാപന തീയതി നീട്ടി

ഭാഗ്യക്കുറി ക്ഷേമനിധിയിൽ അംഗത്വം പുനഃസ്ഥാപിക്കാനുള്ള തീയതി നീട്ടി. ഭാഗ്യക്കുറി ക്ഷേമനിധിയിൽ 2015 മാർച്ച് മാസം വരെ അംശാദായം അടയ്ക്കുകയും അതിനുശേഷം അംഗത്വം റദ്ദായിപ്പോയതുമായ ജില്ലയിലെ എല്ലാ ക്ഷേമനിധി അംഗങ്ങൾക്കും പിഴയോടുകൂടി അംശദായ കുടിശ്ശിക അടയ്ക്കുന്നതിനും അംഗത്വം പുനഃസ്ഥാപിക്കുന്നതിനുമുള്ള തിയ്യതി നീട്ടി. ജൂലൈ 10 വരെ കുടിശ്ശിക അടയ്ക്കാം. അംഗങ്ങൾ നേരിട്ട് ഹാജരാവുകയും മൂന്നു മാസത്തിൽ ശരാശരി 30,000 രൂപയുടെ ടിക്കറ്റുകൾ വിൽപ്പന നടത്തിയതിന്റെ ബില്ലുകൾ ഹാജരാക്കണം. സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിൽ ജൂലൈ 10 വരെ പുതുതായി അംഗത്വമെടുക്കുന്നവർക്കും അംഗത്വം പുതുക്കുന്നവർക്കും ഭാഗ്യക്കൂപ്പണിന് അർഹതയുണ്ടായിരിക്കും. ക്ഷേമനിധി ഓഫീസിൽ ഹാജരാകുന്ന എല്ലാ അംഗങ്ങളും കോവിഡ് 19 പ്രോട്ടോകോൾ നിർബന്ധമായും പാലിക്കണമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസർ അറിയിച്ചു. ഫോൺ: 0487-2360490.

date