Skip to main content

റേഷന്‍ കാര്‍ഡിനുള്ള അപേക്ഷ ഓണ്‍ലൈനായി മാത്രം

 

  കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് രോഗബാധിതരുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍  റേഷന്‍ കാര്‍ഡ് സംബന്ധമായ അപേക്ഷ ഓണ്‍ലൈനായി അക്ഷയ കേന്ദ്രങ്ങള്‍ മുഖാന്തരമോ സിറ്റിസണ്‍  ലോഗിന്‍ മുഖേനയോ മാത്രമേ സ്വീകരിക്കുകയുള്ളുവെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷ സപ്ലൈ ആഫീസുകളിലെ ഫ്രണ്ട് ഓഫീസിനോട് അനുബന്ധിച്ചുള്ള ഡ്രോപ്പ് ബോക്‌സില്‍ നിക്ഷേപിക്കണം. താലൂക്ക് സപ്ലൈ ആഫീസുകളില്‍ നിന്നും ടെലിഫോണില്‍ കൂടി അറിയിച്ച് ഓഫീസില്‍ എത്തുന്നവര്‍ക്ക് പ്രവേശനത്തിനായി ടോക്കണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തും. അപേക്ഷകര്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.   

date