Skip to main content
ആറന്മുള പഞ്ചായത്തിലെ എഴിക്കാട് കോളനിയില്‍ ജൂലൈ രണ്ടിനു നടക്കുന്ന മോക്ഡ്രില്ലിനു മുന്നോടിയായി ഐ.ആര്‍.എസ് സംഘം സ്ഥലം സന്ദര്‍ശിച്ചപ്പോള്‍.

കോഴഞ്ചേരി താലൂക്കിലെ മോക്ക്ഡ്രില്‍ എഴിക്കാട് കോളനിയില്‍ ജൂലൈ രണ്ടിന് 

 

വെള്ളപ്പൊക്ക ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സിസ്റ്റത്തിന്റെ (ഐ.ആര്‍.എസ്) ഭാഗമായി ആറന്മുള പഞ്ചായത്തിലെ എഴിക്കാട് കോളനിയില്‍ ജൂലൈ രണ്ടിന്(വ്യാഴം) മോക്ഡ്രില്‍ നടത്തും. ഇതിനുമുന്നോടിയായി റെസ്‌പോണ്‍സിബിള്‍ ഓഫീസര്‍ എല്‍.ആര്‍. ഡെപ്യൂട്ടി കളക്ടര്‍ ആര്‍.രാജലക്ഷ്മിയുടെ അധ്യക്ഷതയില്‍ കോഴഞ്ചേരി താലൂക്ക് ഓഫീസില്‍ യോഗം ചേര്‍ന്നു. മോക്ഡ്രില്‍ നടത്തുന്നതിനായി ഐ.ആര്‍.എസ് സംഘം സ്ഥലം സന്ദര്‍ശിച്ചു സാഹചര്യം വിലയിരുത്തി. 

യോഗത്തില്‍ ഇന്‍സിഡന്റ് കമാന്‍ഡറായ കോഴഞ്ചേരി തഹസില്‍ദാര്‍ ഓമനക്കുട്ടന്‍, ദുരന്തനിവാരണ ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ബാബുലാല്‍, ജയബാബു, എച്ച്.എസ്.സി രമേശ്, എ.ആര്‍. മെഡിക്കല്‍ ഓഫീസര്‍ ഡോ.ജിബി, ഫയര്‍ഫോഴ്‌സ് സ്റ്റേഷന്‍ ഓഫീസര്‍ വിനോദ് കുമാര്‍, ആറന്മുള പോലീസ് എസ്.എച്ച്.ഒ സന്തോഷ് കുമാര്‍, ആറന്മുള, മല്ലപ്പുഴശ്ശേരി, തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് സെക്രട്ടറിമാര്‍, കിടങ്ങന്നൂര്‍, ആറന്മുള വില്ലേജ് ഓഫീസര്‍മാരായ സന്തോഷ് കുമാര്‍, ഹാരിസ് തുടങ്ങിയവര്‍ പങ്കെടുത്തു.

date