Skip to main content

ഇന്നലെ ജില്ലയില്‍ മടങ്ങി എത്തിയത് 37 പ്രവാസികള്‍ 7 പേർ ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റൈനില്‍

മസ്കറ്റ്, പാരീസ്, ദുബായ്, ഷാർജ, കുവൈറ്റ്, റാസൽഖൈമ, അബുദാബി, ഖത്തർ എന്നിവിടങ്ങളില്‍ നിന്നും നെടുമ്പാശ്ശേരി, കരിപ്പൂർ, കണ്ണൂർ, അന്താരാഷ്ട്ര വിമാനത്താവളങ്ങളിലായി ഇന്നലെ (ജൂണ്‍ 27) ജില്ലയിലെത്തിയത് 37 പാലക്കാട് സ്വദേശികള്‍. ഇവരിൽ 7 പേർ ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു.

മസ്കറ്റ്, പാരീസ്, ദുബായ്, ഷാർജ, കുവൈറ്റ്, റാസൽഖൈമ, അബുദാബി, ഖത്തർ എന്നിവിടങ്ങളിൽ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 26 പേരിൽ 7 പേർ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ പ്രവേശിച്ചു. 19 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.

റാസൽഖൈമയിൽ നിന്നും കരിപ്പൂർ അന്താരാഷ്ട്ര റാസൽഖൈമയിൽ നിന്നും വിമാനത്താവളത്തിലെത്തിയ ആറുപേരും കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അഞ്ചുപേരും വീടുകളിൽ നിരീക്ഷണത്തിലാണ്.

വിമാനത്താവളത്തിലെ പരിശോധനയ്ക്കുശേഷം ജില്ലയിലെ കോവിഡ് കെയര്‍ കണ്‍ട്രോള്‍ സെന്ററായ ചെമ്പൈ സംഗീത കോളേജില്‍ എത്തിയവരെയാണ് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

ജില്ലയില്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററിലുമായി 2375 പ്രവാസികള്‍ നിരീക്ഷണത്തില്‍

ജില്ലയില്‍ വീടുകളിലും സര്‍ക്കാരിന്റെ കോവിഡ് കെയര്‍ സെന്ററുകളിലുമായി നിലവില്‍ 2375 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇവരില്‍ 588 പേരാണ് ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈനില്‍ ഉള്ളത്.

1787 പ്രവാസികള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.

 

 

date