Skip to main content

കോഴി മാലിന്യ സംസ്കരണ പ്ലാന്‍റ്; താത്പര്യപത്രം ക്ഷണിച്ചു

 

കോട്ടയം ജില്ലാ പഞ്ചായത്തിന്‍റെ  നേതൃത്വത്തില്‍ നടപ്പാക്കുന്ന കോഴിമാലിന്യ സംസ്കരണ പദ്ധതിക്കായി പ്ലാന്‍റുകള്‍ സ്ഥാപിക്കുന്നതിന് സ്വകാര്യ സംരംഭകരില്‍നിന്നും  താത്പര്യപത്രം ക്ഷണിച്ചു. സ്വന്തമായോ പാട്ടത്തിനോ രണ്ടര ഏക്കര്‍ ഭൂമിയും   ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള കോഴിക്കടകളില്‍നിന്നും മാലിന്യം ശേഖരിച്ച് പ്ലാന്‍റില്‍ എത്തിക്കുന്നതിന് ഫ്രീസര്‍ അടങ്ങിയ  വാഹനങ്ങളും ഉള്ളവരെയാണ് പരിഗണിക്കുന്നത്. താത്പര്യപത്രം  വസ്തുവിന്‍റെയും വാഹനത്തിന്‍റെയും രേഖകള്‍ സഹിതം  ജൂലൈ പത്തിനകം  ജില്ലാ ശുചിത്വ മിഷന്‍ ഓഫീസില്‍ നല്‍കണം.  ഫോണ്‍- 0481 2573606.

 

date