Skip to main content

കട്ടിപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒ.പി. ആരംഭിച്ചു

 

 

കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒ.പി. ആരംഭിച്ചു.
രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം ആറു മണി വരെ ഒ.പി പ്രവര്‍ത്തിക്കും. കുടുംബാരോഗ്യ കേന്ദ്രമായി മാറിയതോടെയാണ് വെട്ടിഒഴിഞ്ഞതോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഒ.പി. സമയം ആറു മണി വരെ ദീര്‍ഘിപ്പിച്ചത്. കാരാട്ട് റസാഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.

കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടത്തിനായി എംഎല്‍എയുടെ ആസ്തി വികസനഫണ്ടില്‍ നിന്നും 59 ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. ഒ.പി. പ്രവര്‍ത്തനം ദീര്‍ഘിപ്പിച്ചത് മലയോര മേഖലയായ കട്ടിപ്പാറയിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനകരമാകും. ഇതിനായി ഗ്രാമപഞ്ചായത്ത് ഒരു ഡോക്ടര്‍, ഫാര്‍മസിസ്റ്റ്, സ്റ്റാഫ്‌നഴ്‌സ് എന്നിവരെ പ്രത്യേകം നിയമിച്ചിട്ടുണ്ട്. ലാബ് സംവിധാനവും ഇതിനോടനുബന്ധിച്ച് ഒരുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് നിധീഷ് കല്ലുള്ളതോട്, സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍മാന്മാരായ ബേബി ബാബു, പി സി തോമസ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ കെ.വി അബ്ദുള്‍ അസീസ്, വത്സല കനകദാസ്, മെഡിക്കല്‍ ഓഫീസര്‍ ഡോ.നസ്‌റുല്‍ ഇസ്ലാം, ടി.സി.വാസു, കെ.കെ.എം. ഹനീഫ, അന്‍വര്‍ സഖാഫി എന്നിവര്‍ സംസാരിച്ചു.

date