ഗതാഗതം നിരോധിച്ചു.
ചേളാരി-മാതാപ്പുഴ റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് അഞ്ച് മുതല്‍ ഇതിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ ചേളാരി-കൂട്ടുമൂച്ചി- അത്താണിക്കല്‍ വഴിയോ യൂണിവേഴ്‌സിറ്റി - കടക്കാട്ടുപാറ-ഒലിപ്രം കടവ് വഴിയോ പോകണമെന്ന് എക്‌സി ക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.
ശ്രമദാനം-പുഴങ്കുളങ്ങര റോഡില്‍ പ്രവ്യത്തി നടക്കുന്നതിനാല്‍ ഇതിലൂടെയുള്ള വാഹന ഗതാഗതം മാര്‍ച്ച് ഏഴ് മുതല്‍ നിരോധിച്ചു. വാഹനങ്ങള്‍ തിരൂര്‍-എടരിക്കോട് റോഡ് വഴിയോ തിരൂര്‍- ഏഴൂര്‍ റോഡ് (തിരൂര്‍- കുട്ടികളത്താണി റോഡ്) വഴിയോ പോകണമെന്ന് എക്‌സി ക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.
മാങ്ങാട്ടിരി-പൂക്കൈത-പൂല്ലൂണി റോഡില്‍ പ്രവ്യത്തി നടക്കുന്നതിനാല്‍ ഇതിലൂടെയുളള വാഹന ഗതാഗതം മാര്‍ച്ച് 10 മുതല്‍ നിരോധിച്ചു. വാഹനങ്ങള്‍ തിരൂര്‍-ചമ്രവട്ടം റോഡ് വഴി പോകണമെന്ന് എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.
മംഗലം-മരവന്ത റോഡില്‍ പ്രവ്യത്തി നടക്കുന്നതിനാല്‍ ഇതിലൂടെയുളള വാഹന ഗതാഗതം മാര്‍ച്ച്11 മുതല്‍ നിരോധിച്ചിരിക്കുന്നു. വാഹനങ്ങള്‍ ആലത്തിയൂര്‍-പളളിക്കടവ്-ഇല്ലത്തപ്പടി-വാളമരുതൂര്‍ റോഡ് വഴി പോകണമെന്ന് എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.
ചമ്രവട്ടം-പുറത്തൂര്‍-കാവിലക്കാട്-പളളിക്കടവ് റോഡില്‍ പ്രവ്യത്തി നടക്കുന്നതിനാല്‍ ഇതിലൂടെയുളള വാഹന ഗതാഗതം മാര്‍ച്ച് 12 മുതല്‍ നിരോധിച്ചിരിക്കുന്നു. വാഹനങ്ങള്‍ ആലിങ്ങല്‍-മംഗലം റോഡ് വഴി പോകണമെന്ന് എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.
- Log in to post comments