Skip to main content

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പെന്‍ഷന്‍കാരുടെ ഒരു ലക്ഷം

 

 

 

ചെറുകുളത്തൂര്‍ സ്വദേശികളായ നാല് വിരമിച്ച ഉദ്യോഗസ്ഥര്‍ തങ്ങളുടെ ഒരു മാസത്തെ പെന്‍ഷന്‍ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കി. നാല് പേരുടെ വിഹിതമായ ഒരു ലക്ഷം രൂപക്കുള്ള ചെക്കുകള്‍ പി.ടി.എ റഹീം എം.എല്‍.എ ഏറ്റുവാങ്ങി. 

 

കൃഷി വകുപ്പില്‍ നിന്ന് അക്കൗണ്ട്‌സ് ഓഫീസറായി വിരമിച്ച ടി.പി മാധവന്‍, സഹകരണ വകുപ്പില്‍ ജോയിന്റ് രജിസ്ട്രാറായിരുന്ന ടി.പി ശ്രീധരന്‍, പെന്‍ഷനേഴ്‌സ് യൂണിയന്‍ കുന്ദമംഗലം ബ്ലോക്ക് ട്രഷററും കണ്ണിപറമ്പ എ.എല്‍.പി സ്‌കൂളിലെ റിട്ടയേര്‍ഡ് ഹെഡ്മാസ്റ്ററുമായ പി.കെ ബാലന്‍ മാസ്റ്റര്‍, ബാലന്‍ മാസ്റ്ററുടെ ഭാര്യയും കുറ്റിക്കാട്ടൂര്‍ എ.എല്‍.പി സ്‌കൂളിലെ റിട്ടയേര്‍ഡ് അധ്യാപികയുമായ കെ.കെ നിര്‍മ്മല 

ടീച്ചര്‍ എന്നിവരാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്. അവയവദാന സന്നദ്ധതയിലൂടെ ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമായ 

ചെറുകുളത്തൂര്‍ ഗ്രാമത്തിന്റെ നന്മ നിറഞ്ഞ മനസ് മാതൃകാപരമാണെന്ന് പി.ടി.എ റഹീം എം.എല്‍.എ പറഞ്ഞു.

 

date