Skip to main content

ഫ്‌ളോക്ക് മത്സ്യകൃഷി പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

 

    ഉള്‍നാടന്‍ മത്സ്യമേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് ജില്ലയില്‍ ആരംഭിച്ച ഫ്‌ളോക്ക് മത്സ്യകൃഷി പദ്ധതിക്ക് ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. സുഭിക്ഷകേരളം പദ്ധതിപ്രകാരം ബയോ ഫ്‌ളോക്ക് പദ്ധതിക്കായി അപേക്ഷ നല്‍കിയ മത്സ്യ കര്‍ഷകര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ലെന്ന് ഫിഷറീസ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. താത്പര്യമുള്ളവര്‍ അവരവരുടെ താലൂക്ക് കേന്ദ്രീകരിച്ചുള്ള മത്സ്യഭവന്‍ ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2464076.
(പി.ആര്‍.പി. 690/2020)

 

date