Post Category
ഉയര്‍ന്ന ചൂട് : തൊഴിലുറപ്പ് പ്രവൃത്തി സമയത്തില്‍ മാറ്റം
ജില്ലയില്‍ ചൂട് ക്രമാതീതമായി ഉയര്‍ന്നതിനാല്‍ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്യുന്നവരുടെ പ്രവൃത്തി സമയം ജില്ലാ പ്രോഗ്രാം കോഡിനേറ്റര്‍ കൂടിയായ ജില്ലാ കലക്റ്റര്‍ പുനക്രമീകരിച്ചു. രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് 12വരേയും വൈകിട്ട് മൂന്ന് മുതല്‍ ആറ് വരേയുമാണ് പുതിയ പ്രവൃത്തി സമയം. ഇതുമൂലം ജോലിയുടെ സമയത്തില്‍ വരുന്ന കുറവ് ജോലിയുടെ അളവിനെ ബാധിക്കാന്‍ പാടില്ലായെന്നും കൂലിയുമായി ബന്ധപ്പെട്ട് നിലവിലുളള നിയമത്തില്‍ യാതൊരുമാറ്റവും ഉണ്ടാകാന്‍ പാടില്ലായെന്നും ജില്ലാ കലക്ടറുടെ നിര്‍ദ്ദേശമുണ്ട്.
date
- Log in to post comments