Skip to main content

ധനസഹായത്തിന് അപേക്ഷിക്കാം

 

 

കേരള ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ്  തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ സജീവ അംഗങ്ങള്‍ക്കും കുടിശ്ശിക പരിഗണിക്കാതെ  കോവിഡ് 19 ലോക്ക് ഡൗണ്‍ കാലയളവില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം. ക്ഷേമനിധിയിലെ സജീവ അംഗങ്ങളായ തൊഴിലാളികള്‍ക്ക് ആശ്വാസ ധനസഹായമായി 1000 രൂപ വിതരണം ചെയ്യും. അപേക്ഷകള്‍ www.peedika.kerala.gov.in എന്ന സൈറ്റ് മുഖേന സമര്‍പ്പിക്കണം. ക്ഷേമനിധി ബോര്‍ഡില്‍ നിന്നും അനുവദിച്ച ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് നമ്പര്‍ എന്നിവ രേഖപ്പെടുത്തി സൈറ്റില്‍ പ്രവേശിച്ച് നിര്‍ദ്ദിഷ്ട വിവരങ്ങളും ആധാര്‍, ബാങ്ക് അക്കൗണ്ട് സഹിതം മറ്റു വിവരങ്ങളും അപ്‌ലോഡ് ചെയ്യുക. ഇതിനകം ധനസഹായം ലഭിച്ചവരും  ഓണ്‍ലൈന്‍ വഴി ധനസഹായത്തിന് അപേക്ഷിച്ചവരും വീണ്ടും അപേക്ഷിക്കേണ്ടതില്ലെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0495 2372434.

date