Skip to main content
ജില്ലാ ട്രഷറിയില്‍ സ്ഥാപിച്ച പാദം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന സാനിറ്റൈസര്‍ ഡിസ്‌പെന്‍സിങ്ങ് മെഷീന്‍ പത്തനംതിട്ട വീണാജോര്‍ജ് എംഎല്‍എ ഉദ്ഘാടനം          ചെയ്യുന്നു.

പാദം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന സാനിറ്റൈസര്‍ ഡിസ്‌പെന്‍സിങ്ങ്  മെഷീന്‍ ജില്ലാ ട്രഷറിയില്‍ സ്ഥാപിച്ചു

 

ചെന്നീര്‍ക്കര ഗവണ്‍മെന്റ് ഐ.റ്റി.ഐയിലെ അധ്യാപകരും ട്രെയിനികളും ചേര്‍ന്ന് രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ച പാദം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന സാനിറ്റൈസര്‍ ഡിസ്‌പെന്‍സിങ്ങ് മെഷീന്‍ പത്തനംതിട്ട ജില്ലാ ട്രഷറിയില്‍ സ്ഥാപിച്ചു. വീണാജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഐറ്റിഐ പ്രിന്‍സിപ്പാള്‍ സനല്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍  ജില്ലാ ട്രഷറി ഓഫീസര്‍  പ്രസാദ് മാത്യു,  ആര്‍ദ്രം മിഷന്‍ ജില്ലാ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. സി.ജി.ശ്രീരാജ്, സ്റ്റാമ്പ് ഡിപ്പോ ഓഫീസര്‍ രാജേഷ്.റ്റി.നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

ജില്ലാ ട്രഷറി കൂടാതെ ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത്, കുടുംബാരോഗ്യ കേന്ദ്രം, ഇലവുംതിട്ട പോലീസ് സ്റ്റേഷന്‍, എസ്.ബി.ഐ എന്നീ സ്ഥാപനങ്ങളിലും ചെന്നീര്‍ക്കര ഐ.റ്റി.ഐ ഇതേ മെഷീന്‍ നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ട്.  

date