Skip to main content

സപ്ലൈകോ ഓൺലൈൻ കച്ചവട രംഗത്തേക്ക്: മന്ത്രി പി തിലോത്തമൻ

കോവിഡ് കാലത്തെ നേരിടാൻ സപ്ലൈകോ ഓൺലൈൻ കച്ചവട മേഖലയിലേക്ക് പ്രവേശിക്കുന്നുവെന്ന് ഭക്ഷ്യ-സിവിൽ വകുപ്പ് സപ്ലൈസ് മന്ത്രി പി തിലോത്തമൻ. സംസ്ഥാനത്ത് നവീകരിച്ച എട്ട് സപ്ലൈകോ സൂപ്പർ സ്റ്റോറുകളുടെ ഓൺലൈൻ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വൈറസ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ അവശ്യവസ്തുക്കൾ വീട്ടുപടിക്കൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഓൺലൈൻ കച്ചവടം ആരംഭിക്കുന്നത്.
ജില്ലയിൽ ചാലക്കുടി ഡിപ്പോയ്ക്ക് കീഴിൽ പറപ്പൂക്കര പഞ്ചായത്തിലെ നന്ദിക്കര സപ്ലൈകോ സൂപ്പർ സ്റ്റോർ ഉൾപ്പെടെ സംസ്ഥാനത്ത് എട്ട് പുതിയ ഔട്ട്ലെറ്റുകളാണ് മന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്തത്. അവശ്യവസ്തുക്കൾക്ക് കമ്പോള വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുകയും ഉപഭോക്താക്കൾക്ക് ആവശ്യമായ ഉൽപ്പന്നങ്ങൾ സ്വയം തിരഞ്ഞെടുക്കുന്നതിനുള്ള മൗലിക അവകാശം സംരക്ഷിക്കുകയുമാണ് സപ്ലൈകോ സൂപ്പർ സ്റ്റോറുകളുടെ പ്രവർത്തനത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. അവശേഷിക്കുന്ന 14 പഞ്ചായത്തുകളിൽ കൂടി സപ്ലൈകോ സൂപ്പർ സ്റ്റോറുകൾ വരുന്നതോടെ പൊതുവിതരണ മേഖലയുടെ എല്ലാ ആനുകൂല്യങ്ങളും കേരളം മുഴുവൻ ഉറപ്പു വരുത്തകയാണ് സർക്കാർ.

date