Skip to main content

26 കുടുംബങ്ങൾക്ക് വീട്: മന്ത്രി എ സി മൊയ്തീൻ നിർമ്മാണോദ്ഘാടനം ചെയ്തു

കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്തിലെ പെങ്ങാമുക്ക് ഹൈസ്‌ക്കൂളിന് സമീപത്തായി 26 കുടുംബങ്ങൾക്ക് വീട് നിർമ്മിക്കുന്നതിന്റെ നിർമ്മാണോദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ നിർവ്വഹിച്ചു. കേരളത്തിലെ പാർപ്പിട സമുച്ചയ നിർമ്മാതാക്കളുടെ സംഘടന ക്രെഡായ് ആണ് വീടുകൾ നിർമ്മിച്ചു നൽകുന്നത്.
ക്രെഡായ് ദേശീയ വൈസ് പ്രസിഡന്റും സംസ്ഥാന കൺവീനറുമായ ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. സദാനന്ദൻ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്തംഗം ഗീത സതീശൻ, ഗ്രാമ പഞ്ചായത്തംഗം അനിത മുരളി എന്നിവർ ആശംസകൾ നേർന്നു. ക്രെഡായ് തൃശ്ശൂർ ചാപ്റ്റർ പ്രസിഡന്റ് ലത്തീഫ് കരുവന്നൂർ, രാജീവ് തുടങ്ങിയവർ പങ്കെടുത്തു.

date