Skip to main content

സൗജന്യ കരിയർ വെബിനാർ

തൃശ്ശൂർ ജില്ലാ എംപ്ലോയമെന്റ് എക്സ്ചേഞ്ചിലെ വൊക്കേഷണൽ ഗൈഡൻസ് യൂണിറ്റിന്റെ നേതൃത്വത്തിൽ 2019-20 വർഷത്തിൽ പത്താം ക്ലാസ് പാസായ കുട്ടികൾക്കായി ഉപരിപഠന സാധ്യതകളെക്കുറിച്ച് സൗജന്യ കരിയർ വെബിനാർ നടത്തുന്നു. 2020 ജൂലൈ ഒമ്പതിന് ഗൂഗിൾ മീറ്റ് വഴിയാണ് വെബിനാർ നടത്തുന്നത്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 250 കുട്ടികൾക്കാണ് അവസരം. താൽപര്യമുള്ളവർ ജൂലൈ ഏഴിന് മുൻപായി തൃശൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ ബന്ധപ്പെടേണ്ടതാണ്. ഫോൺ - 0487-2331016, 2333742, 9446228282.
 

date