Skip to main content

കോവിഡ് 19 പ്രതിരോധ നടപടികള്‍  വിലയിരുത്തുന്നതിനായി  യോഗം ചേര്‍ന്നു

    
പൊന്നാനിയിലെ കോവിഡ് 19 പ്രതിരോധ നടപടികള്‍  വിലയിരുത്തുന്നതിനായി  സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെയും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീലിന്റെയും നേതൃത്വത്തില്‍  വീഡിയോ കോണ്‍ഫറന്‍സിങ് വഴി യോഗം ചേര്‍ന്നു. പൊന്നാനി താലൂക്കിലെ വിവിധയിടങ്ങളില്‍ യാത്രകള്‍ കുറയ്ക്കുന്നതിനായി ചെറിയ റോഡുകള്‍ മണ്ണിട്ട് അടച്ചത് അടിയന്തിരമായി നീക്കം ചെയ്യാനും ക്വാറന്റൈന്‍ സെന്ററിലേക്കുള്ള വഴികള്‍ അടച്ചത് നീക്കം ചെയ്യാനും യോഗത്തില്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസം (ജൂലൈ രണ്ട് ) തന്നെ കുറച്ചു മണ്ണ് നീക്കം ചെയ്തിട്ടുണ്ട്. ബാക്കിയുള്ള മണ്ണ് നീക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

ജനപ്രതിനിധികള്‍, വളണ്ടിയര്‍മാര്‍, ഹോം ഡെലിവറി നടത്തുന്നവര്‍, പൊതുജനങ്ങള്‍ എന്നിവരുടെ പരാതി പരിഹരിക്കാന്‍ സ്പീക്കര്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. പ്രശ്‌നങ്ങളില്ലാതെ കാര്യങ്ങള്‍ ക്രമീകരിച്ചു പോകുമെന്ന് ഡി.ഐ.ജി എസ്. സുരേന്ദ്രന്‍ ഉറപ്പു നല്‍കി.
   
യോഗത്തില്‍ ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍, ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം, ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന, തിരൂര്‍ ഡിവൈഎസ്പി,  പൊന്നാനി  തഹസില്‍ദാര്‍, നഗരസഭാ - ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് അധികൃതര്‍,  ഹോസ്പിറ്റല്‍ സൂപ്രണ്ടുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date