നൊച്ചിക്കാട്ട് കടവ് ലക്ഷം വീട് കോളനി റോഡ് ഉദ്ഘാടനം ചെയ്തു
മാവൂര്‍ ഗ്രാമപഞ്ചായത്തിലെ നൊച്ചിക്കാട്ട്കടവ് ലക്ഷം വീട് കോളനി റോഡ് പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ
ആസ്തി വികസന ഫണ്ടില്‍ നിന്ന് രണ്ട് ഘട്ടങ്ങളിലായി അനുവദിച്ച 62.5 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡിന്റെ വികസന പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചത്.
വെള്ളക്കെട്ട് കാരണം ഗതാഗതത്തിന് സാധിക്കാതെ ഏറെ പരിതാപകരമായിരുന്ന ഈ റോഡ് വശങ്ങൾ കെട്ടി ഫില്ല് ചെയ്ത് ഉയര്‍ത്തി ടാറിംഗ് ചെയ്താണ് പരിഷ്കരിച്ചത്. ആവശ്യമായ വശങ്ങളില് ഗാര്‍ഡ് പോസ്റ്റുകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
മാങ്കാവ് കണ്ണിപറമ്പ റോഡില്‍ നിന്ന് നൊച്ചിക്കാട്ട്കടവ് ലക്ഷം വീട് കോളനി ഭാഗത്തേക്കെത്തുന്ന ഈ റോഡിന്റെ പ്രവൃത്തി പൂര്‍ത്തീകരിച്ചതോടെ പ്രദേശത്ത് തിങ്ങിത്താമസിക്കുന്ന നിരവധി കുടുംബങ്ങളുടെ ഏറെ നാളായുള്ള ദുരിതത്തിന് പരിഹാരമായി.
മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. മുനീറത്ത് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രവികുമാർ പനോളി, ഗ്രാമപഞ്ചായത്ത് മെമ്പർ പി. സുനിൽകുമാർ, എം. ധർമ്മജൻ, റോഡ് കമ്മിറ്റി സെക്രട്ടറി രാജീവ് പീച്ചങ്ങോട്ട് കെ.സി രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
- Log in to post comments