Skip to main content

പുതുതായി 1,409 പേർ നിരീക്ഷണത്തിൽ

 

 

ഇന്ന് പുതുതായി വന്ന 1,409 പേർ ഉൾപ്പെടെ ജില്ലയിൽ 18,029 പേർ നിരീക്ഷണത്തിലുണ്ട്.  ജില്ലയിൽ ഇതുവരെ 53,653 പേർ നിരീക്ഷണം പൂർത്തിയാക്കി.  ഇന്ന് പുതുതായി വന്നവരിൽ 51 പേർ ഉൾപ്പെടെ 264 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 175 പേർ മെഡിക്കൽ കോളേജിലും 89 പേർ കോവിഡ് ഫസ്റ്റ് ലൈന് ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 32 പേർ ഇന്ന് ഡിസ്ചാർജ്ജ് ആയി.

ജില്ലയിൽ ഇന്ന് വന്ന 848 പേർ ഉൾപ്പെടെ ആകെ 11,620 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്.  ഇതിൽ  503 പേർ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയർ സെന്ററുകളിലും 11,064 പേർ വീടുകളിലും 53 പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളിൽ നിരീക്ഷണത്തിലുള്ളവരിൽ 127 പേർ ഗർഭിണികളാണ്.  ഇതുവരെ 9,159 പ്രവാസികൾ നിരീക്ഷണം പൂർത്തിയാക്കി.

       ജില്ലയിലെ ആരോഗ്യപ്രവർത്തകർ വിവിധ കേന്ദ്രങ്ങൾ സന്ദർശിക്കുകയും സ്ക്രീനിംഗ്,   ബോധവൽക്കരണം, ശുചിത്വപരിശോധന തുടങ്ങിയ  കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. മാനസിക സംഘർഷം കുറയ്ക്കുന്നതിനായി മെന്റൽ ഹെൽത്ത് ഹെൽപ് ലൈനിലൂടെ  നാലു പേർക്ക് ഇന്ന് കൗൺസിലിംഗ് നല്കി. 270 പേർക്ക് മാനസിക സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെ സേവനം നല്കി. ഇന്ന് ജില്ലയില് 7,212 സന്നദ്ധ സേന പ്രവര്ത്തകർ 9,648 വീടുകൾ സന്ദർശിച്ച് ബോധവല്ക്കരണം നടത്തി.

date