Skip to main content

കാവനാല്‍കടവ് പാലം ഉദ്ഘാടനം ജൂലൈ 06ന്

മല്ലപ്പള്ളി - ആനിക്കാട് പഞ്ചായത്തുകളെ ബന്ധിപ്പിച്ച് മണിമലയാറിന് കുറുകെ നിര്‍മിച്ച കാവനാല്‍കടവ് പാലത്തിന്റെ ഉദ്ഘാടനം നാളെ (ജൂലൈ 06) പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കും. മാത്യു.ടി തോമസ് എംഎല്‍എയുടെ അധ്യക്ഷതയില്‍ മുരണി യുപി സ്‌കൂള്‍ കെട്ടിടത്തില്‍ നടക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി മുഖ്യാതിഥിയാകും.
568.46 ലക്ഷം രൂപയാണ് പാലത്തിന്റെ നിര്‍മാണ ചെലവ്. 126.6 മീറ്റര്‍ നീളവും 11.05 മീറ്റര്‍ വീതിയുമുള്ള പാലത്തില്‍ ഏഴര മീറ്റര്‍ വീതിയില്‍ വാഹന ഗതാഗത പാതയും ഒന്നര മീറ്റര്‍ വീതിയില്‍ ഇരുവശത്തും നടപ്പാതയും നിര്‍മിച്ചിട്ടുണ്ട്.  
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാ ദേവി, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ്, മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേല്‍, ആനിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  തോമസ് മാത്യു, പൊതുമരാമത്ത് വകുപ്പ് പാലം ഡിവിഷന്‍ എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ ഡോ. എ. സിനി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

 

date