Post Category
മന്ദഹാസം പദ്ധതി : ദന്തനിര വെക്കാന്‍ തയ്യാറുളള സ്ഥാപനങ്ങള്‍ അപേക്ഷിക്കണം
ബി.പി.എല്‍ വിഭാഗക്കാരായ 60 വയസ്സ് കഴിഞ്ഞ വയോജനങ്ങള്‍ക്ക് മന്ദഹാസം പദ്ധതി പ്രകാരം ദന്തനിര വെച്ച് നല്‍കാന്‍ തയ്യാറുളള ഡന്‍റല്‍ ക്ലിനിക്കുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ജില്ലാ സാമൂഹികനീതി ഓഫീസില്‍ മാര്‍ച്ച് എട്ടിനകമാണ് അപേക്ഷ നല്‍കേണ്ടത്. സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന പ്രൈവറ്റ് ഡെന്‍റല്‍ കോളെജ്, മള്‍ട്ടി സ്പെഷാലിറ്റി ഡെന്‍റല്‍ ക്ലിനിക്സ്, സ്വകാര്യ ആശുപത്രിയിലെ ഡെന്‍റല്‍ യൂനിറ്റുകള്‍, സ്വകാര്യ ഡെന്‍റല്‍ ക്ലിനിക്കുകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോമുകള്‍ സിവില്‍ സ്റ്റേഷനിലുളള ജില്ലാ സാമൂഹിക നീതി ഓഫീസില്‍ നേരിട്ടോ ഷെറസലൃമഹമ.ഴീ്.ശി ലൊ ലഭ്യമാണ്.
date
- Log in to post comments