Skip to main content

കാവനാല്‍കടവ് പാലം ഉദ്ഘാടനം ഇന്ന് (ജൂലൈ 6)

മല്ലപ്പള്ളി - ആനിക്കാട് പഞ്ചായത്തുകളെ ബന്ധിപ്പിച്ച് മണിമലയാറിന് കുറുകെ നിര്‍മിച്ച കാവനാല്‍കടവ് പാലത്തിന്റെ ഉദ്ഘാടനം ഇന്ന് (ജൂലൈ 6)രാവിലെ 11.30ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കും. മാത്യു.ടി തോമസ് എംഎല്‍എയുടെ അധ്യക്ഷതയില്‍ മുരണി യുപി സ്‌കൂള്‍ കെട്ടിടത്തില്‍ നടക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി മുഖ്യാതിഥിയാകും.
 

date